മൃദദേഹത്തിൽ പാവാട മാത്രം, വീട്ടമ്മയുടെ മുങ്ങി മരണത്തിൽ ദുരൂഹത ; അടുപ്പത്തിലായിരുന്ന യുവാവ് കസ്റ്റഡിയിൽ

തിരുവനന്തപുരം : നെയ്യാറിൽ മുങ്ങി മരിച്ച നിലയിൽ കണ്ടെത്തിയ യുവതിയുടെ മരണത്തിൽ ദുരൂഹത ആരോപിച്ച് നാട്ടുകാർ രംഗത്ത്. നെടുമങ്ങാട് സ്വാദേശിനിയായ സുജയുടെ മൃദദേഹമാണ് തിങ്കളാഴ്ച്ച നെയ്യാറിൽ നിന്ന് കണ്ടെടുത്തത്. പാവാട മാത്രം ധരിച്ച നിലയിലായിരുന്നു മൃതദേഹം കണ്ടെത്തിയത്. ഇതാണ് ദുരൂഹത സംശിയിക്കാൻ കാരണമെന്ന് നാട്ടുകാർ പറയുന്നു.

ഭർത്താവിനും മകനുമൊപ്പം കരകുളത്ത് താമസിക്കുന്ന സുജ എങ്ങനെ നെയ്യാറ്റിൻ കരയിലെത്തിയെന്നതും സംശയം ജനിപ്പിക്കുന്നു. ഉണ്ണികൃഷ്ണൻ എന്ന യുവാവുമായി സുജയ്ക്ക് അടുപ്പമുണ്ടായിരുന്നതായും അയാളോടൊപ്പം നെയ്യാറ്റിൻ കരയിലെ വാടക വീട്ടിലെത്തുകയും. കുളിക്കാനിറങ്ങിയപ്പോൾ മുങ്ങി പോയതാകാം എന്നാണ് പ്രാഥമിക നിഗമനം. ഉണ്ണികൃഷ്ണനെ പോലീസ് കസ്റ്റഡിയിലെടുത്തതായും നടന്ന സംഭവം സ്ഥിരീകരിച്ചെന്നും പോലീസ് പറയുന്നു. പോസ്റ്റുമോർട്ടം റിപ്പോർട്ടിന് ശേഷം മാത്രമേ കൂടുതൽ കാര്യങ്ങൾ പറയാന്ക എന്നും പോലീസ് വ്യക്തമാക്കി.