പാണ്ടിക്കാടിനടുത്ത് മുസ്‌ലിം ലീഗ് പ്രവർത്തകൻ കുത്തേറ്റ് മരിച്ചു

മലപ്പുറം : പാണ്ടിക്കാടിനടുത്ത് മുസ്‌ലിം ലീഗ് പ്രവർത്തകൻ കുത്തേറ്റ് മരിച്ചു. ആര്യാടൻ വീട്ടിൽ മുഹമ്മദ് സമീർ ആണ് മരിച്ചത്. കുടുംബ വഴക്കിനെ തുടർന്നുണ്ടായ സംഘർഷമാണ് കൊലപാതകത്തിന് കാരണമെന്ന് പോലീസ് പറയുന്നു.

ഇന്നലെ രാത്രിയാണ് കൊലപാതകം നടന്നത്. രണ്ട് കുടുംബങ്ങൾ തമ്മിലുള്ള വഴക്ക് തടയാൻ ചെന്ന സമീറിന് കുത്തേൽക്കുകയായിരുന്നു. പെട്ടെന്ന് തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.