രാജ്യത്ത് റിപ്പോർട്ട് ചെയ്യുന്ന കോവിഡ് കേസുകളുടെ പകുതിയിലധീകവും കേരളത്തിൽ നിന്നെന്ന് കേന്ദ്ര ആരോഗ്യമന്ത്രി

ന്യുഡൽഹി : രാജ്യത്ത് റിപ്പോർട്ട് ചെയ്യുന്ന കോവിഡ് കേസുകളുടെ പകുതിയിലധീകവും കേരളത്തിൽ നിന്നെന്ന് കേന്ദ്ര ആരോഗ്യമന്ത്രി ഡോ. ഹർഷ വർധൻ. കേരളത്തിന്റെ കോവിഡ് പ്രതിരോധം പരാജയമാണെന്ന് ആരോപണങ്ങൾ ഉയരുന്നതിനിടെയാണ് കേന്ദ്രത്തിന്റെ വെങ്കിളിപ്പെടുത്താൽ.

നേരത്തെ കോവിഡ് പ്രതിരോധത്തിൽ കേരളം മികച്ച നേട്ടം കൈവരിച്ചെന്ന് സംസ്ഥാന ആരോഗ്യമന്ത്രി കെകെ ശൈലജ വ്യക്തമാക്കിയിരുന്നു. അതിന്റെ തുടർച്ചയായി നിരവധി അംഗീകാരങ്ങളും ആരോഗ്യമന്ത്രിക്ക് ലഭിച്ചിരുന്നു. എന്നാൽ ഇപ്പോൾ ഏറ്റവും കൂടുതൽ കോവിഡ് കേസുകൾ കേരളത്തിൽ നിന്നാണ് റിപ്പോർട്ട് ചെയ്യുന്നത്. കോവിഡ് പ്രതിരോധം പരാജയമെന്ന് കഴിഞ്ഞ ദിവസങ്ങളിൽ ആരോപണം ഉയർന്നിരുന്നു.

അഭിപ്രായം രേഖപ്പെടുത്തു