കോൺഗ്രസ്സ് ആവശ്യപ്പെട്ടാൽ വരുന്ന നിയമസഭ തെരെഞ്ഞെടുപ്പിൽ മത്സരിക്കുമെന്ന് ധർമജൻ ബോൾഗാട്ടി

കോഴിക്കോട് : കോൺഗ്രസ്സ് ആവശ്യപ്പെട്ടാൽ വരുന്ന നിയമസഭ തെരെഞ്ഞെടുപ്പിൽ മത്സരിക്കുമെന്ന് സിനിമ ടെലിവിഷൻ താരം ധർമജൻ ബോൾഗാട്ടി. ഇതുവരെ ആരും ഇത്തരത്തിലുള്ള ചർച്ചകൾക്കായി ക്ഷണിച്ചിട്ടില്ലെന്നും ധർമജൻ പറഞ്ഞു. ജനങ്ങൾക്ക് വേണ്ടി എന്തെങ്കിലും ചെയ്യുക എന്നത് വലിയ കാര്യമാണെന്നും ധർമജൻ വ്യക്തമാക്കി.

അതേസമയം ധർമജനെ ബാലുശേരിയിൽ മത്സരിപ്പിക്കാൻ കോൺഗ്രസ്സ് നീക്കം നടത്തുന്നതായാണ് വിവരം. ഔദ്യോഗിക സ്ഥിരീകരണം ഇതുവരെ ഉണ്ടായിട്ടില്ല. അടുത്തിടെ ബാലുശേരിയിലും പരിസര പ്രദേശങ്ങളിലും കോൺഗ്രസ്സ് സംഘടിപ്പിച്ച പരിപാടികളിൽ ധർമ്മജന്റെ സാനിധ്യം ഉണ്ടായിരുന്നു.

സിനിമയിലും മിമിക്രിയിലും എത്തുന്നതിന് മുൻപ് രാഷ്ട്രീയത്തിൽ സജീവമായിരുന്ന ധർമജൻ ലീഡർ കെ കരുണാകരൻ മുൻപ് വീട്ടിലെത്തിയ കാര്യങ്ങൾ അടുത്തിടെ ചാനൽ അഭിമുഖത്തിൽ വെളിപ്പെടുത്തിയിരുന്നു.

അഭിപ്രായം രേഖപ്പെടുത്തു