സംസ്ഥാനത്ത് മലപ്പുറം ജില്ലയിൽ ബാലികാപീഡനം വർധിക്കുന്നതായി റിപ്പോർട്ട്

തിരുവനന്തപുരം : സംസ്ഥാനത്ത് മലപ്പുറം ജില്ലയിൽ ബാലികാപീഡനം വർധിക്കുന്നതായി റിപ്പോർട്ട്. ഞെട്ടിപ്പിക്കുന്ന പീഡന വാർത്തകളാണ് മലപ്പുറത്ത് നിന്ന് ദിവസേനയെത്തുന്നത്. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ 38 പേരോളം പീഡിപ്പിച്ചതായി വാർത്ത വന്നിരുന്നു. നിർഭയ സെന്ററിൽവെച്ച് പെൺകുട്ടി മൊഴി നൽകി.

പതിമൂന്ന് വയസുള്ളപ്പോൾ മുതലാണ് പീഡനത്തിന് ഇരയായത്. ശേഷം ഒരു വർഷത്തിന് ശേഷം പെൺകുട്ടി വീണ്ടും പീഡനത്തിന് ഇരയായി. അയൽക്കാരനിൽ നിന്നുമാണ് പെൺകുട്ടി പീഡനമേറ്റത്. പിന്നീട് പോലീസ് പെൺകുട്ടിയെ നിർഭയകേന്ദ്രത്തിലെത്തിച്ചു. പിന്നീട് കഴിഞ്ഞ വർഷം പെൺകുട്ടിയെ വീട്ടിലേക്കയച്ചു. അധികം വൈകാതെ തന്നെ പെൺകുട്ടിയെ വീട്ടിൽ നിന്ന് കാണാതാവുകയും പാലക്കാട്ടിൽ നിന്നും കണ്ടെത്തുകയും ചെയ്തു.

അഭിപ്രായം രേഖപ്പെടുത്തു