അന്യസംസ്ഥാനക്കാരിയായ ഭാര്യ സ്വർണഭാരങ്ങളുമായി മുങ്ങിയതായി യുവാവിന്റെ പരാതി,രണ്ടുമാസം മുൻപാണ് ഇരുവരും വിവാഹിതരായത്

പഴയങ്ങാടി : ഭാര്യ സ്വർണാഭരണങ്ങളുമായി മുങ്ങിയതായി ഭർത്താവിന്റെ പരാതി. വിദേശത്ത് ജോലി ചെയ്യുന്ന ചെറുകുന്ന് കവിണിശ്ശേരി സ്വദേശിയാണ് പരാതിക്കാരൻ. അന്യസംസ്ഥാനകാരിയായ യുവതിയാണ് സ്വർണാഭരണങ്ങളുമായി മുങ്ങിയത്. രണ്ട് മാസം മുൻപാണ് ഇരുവരും വിവാഹിതരായത്. ബീഹാർ സ്വദേശിയായ പിങ്കി കുമാരിയെ ഗൾഫിൽ സഹപ്രവർത്തകൻ മുഖാന്തരമാണ് പരിചയപ്പെടുന്നതും ഇരു വീട്ടുകാരുടെയും സമ്മതത്തോടെയാണ് വിവാഹം നടന്നതും.

കഴിഞ്ഞ ദിവസം രാത്രിയിലാണ് യുവതി വീട്ടിൽ നിന്നും മുങ്ങിയത്. യുവതിയെ കാണാതായതോടെ വീട്ടുകാർ അന്വേഷണം ആരംഭിച്ചു. അതിനിടയിലാണ് സ്വാർണാഭരണങ്ങളും വസ്ത്രങ്ങളും കാണാത്തത് ശ്രദ്ധയിൽ പെട്ടത്. ഇതോടെ യുവതി മുങ്ങിയതാണെന്ന് ഉറപ്പിക്കുകയായിരുന്നു. തുടർന്ന് പോലീസിൽ പരാതി നൽകുകയും ചെയ്തു.

അഭിപ്രായം രേഖപ്പെടുത്തു