കൊച്ചി : വിദേശത്തേക്ക് ഡോളർ കടത്തിയ കേസിൽ സ്പീക്കർ ശ്രീരാമകൃഷ്ണനെ കസ്റ്റംസ് ചോദ്യം ചെയ്യും. അടുത്ത ആഴ്ച നോട്ടീസ് നൽകാതെ അനൗദ്യോഗികമായാണ് ചോദ്യം ചെയ്യൽ. പ്രതികൾ ശ്രീരാമകൃഷ്ണനെതിരെ നൽകിയ മൊഴി സത്യമാണെന്ന് തെളിഞ്ഞാൽ സ്പീക്കർക്കെതിരെ നടപടിയെടുക്കാനാണ് കസ്റ്റംസ് തീരുമാനം.
ഗൾഫ് വിദ്യാഭ്യാസ മേഖലയിൽ സ്പീക്കർക്ക് നിക്ഷേപമുണ്ടെന്നാണ് സ്വപ്നയും സരിത്തും മൊഴി നൽകിയത്. കൂടാതെ സ്പീക്കറുടെ സുഹൃത്തായ നാസ് അബ്ദുല്ലയെ കസ്റ്റംസ് ചോദ്യംചെയ്തിരുന്നു. നാസ് അബ്ദുള്ളയുടെ സിം കാർഡ് ഉപയോഗിച്ച് സ്പീക്കർ സ്വർണക്കടത്ത് കേസ് പ്രതികളെ വിളിച്ചിരുന്നു. സ്വർണ്ണക്കള്ളക്കടത്ത് പിടിക്കപ്പെട്ടതോടെ ഈ സിം പിന്നീട് ഉപയോഗിച്ചിട്ടില്ലെന്നും കസ്റ്റംസ് പറയുന്നു.
അഭിപ്രായം രേഖപ്പെടുത്തു