ആലപ്പുഴ ബൈപ്പാസിൽ വീണ്ടും അപകടം ; ലോറിയിടിച്ച് ടോൾ ബൂത്ത് തകർന്നു

ആലപ്പുഴ: ഇന്നലെ ഉദ്ഘാടനം കഴിഞ്ഞ ആലപ്പുഴ ബൈപ്പാസിൽ വീണ്ടും വാഹനാപകടം. തടിയുമായി പോകുകയായിരുന്ന ലോറി ഇടിച്ച് ആലപ്പുഴ ബൈപ്പാസിന്റെ ടോൾ ബൂത്ത് പൂർണമായും തകർന്നു. ഇന്ന് പുലർച്ചെയാണ് അപകടം നടന്നത്.

അപകടത്തിന് ശേഷം ലോറി നിർത്താതെ പോകുകയായിരുന്നു. ലോറിക്കായി പോലീസ് അന്വേഷണം ആരംഭിച്ചു. ബൈപ്പാസിന്റെ ഉദ്‌ഘാടനത്തിന് ശേഷം നിരവധി അപകടങ്ങളാണ് ഉണ്ടായത്. ഇന്നലെ മൂന്നിലധീകം കാറുകൾ അപകടത്തിൽപെട്ടു.