ക്ഷേത്ര ദർശനത്തിന് പോയ യുവതിയെ കുളത്തിൽ മരിച്ച നിലയിൽ കണ്ടെത്തി

ആലപ്പുഴ : രാവിലെ ക്ഷേത്രത്തിൽ പോയ യുവതിയെ കുളത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. ചാരുംമൂട് സ്വദേശി വിജയലക്ഷ്മിയെയാണ് മരിച്ചനിലയിൽ കണ്ടെത്തിയത്. മൃദദേഹം കണ്ടെത്തിയ കുളത്തിന് സമീപത്തായി ഇവരുടെ സ്‌കൂട്ടറും കുറച്ച് മാറി ചെരുപ്പും കണ്ടെത്തി.


നാല് വർഷത്തോളവുമായി ഭർത്താവിനും കുടുംബത്തിനുമൊപ്പം ബാംഗ്ലൂരിൽ കഴിഞ്ഞിരുന്ന വിജയലക്ഷ്മി ഒരു മാസം മുൻപാണ് നാട്ടിൽ എത്തിയത്. നാട്ടിലെ സ്വന്തം വീട്ടിൽ കുട്ടികൾക്കൊപ്പം താമസിക്കുകയായിരുന്നു വിജയലക്ഷ്മി.

അഭിപ്രായം രേഖപ്പെടുത്തു