പ്രണയ വിവാഹത്തിന് ശേഷം ഭർത്താവിന്റെ മോശം സ്വഭാവം അറിഞ്ഞു ; യുവതിയെ കുളത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്

ആലപ്പുഴ : യുവതിയെ പുതുച്ചിറ കുളത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ഭർത്താവിനെതിരെ ആരോപണങ്ങളുമായി യുവതിയുടെ ബന്ധുക്കൾ രംഗത്ത്. ഭർത്താവിന്റെ പ്രവർത്തികളിൽ മനംമടുത്താണ് വിജയലക്ഷ്മി ആത്മഹത്യാ ചെയ്തതെന്ന് ബന്ധുക്കൾ ആരോപിച്ചു.

വിജയലക്ഷ്മിയുടെ പ്രണയ വിവാഹമായിരുന്നു. ഭർത്താവുമായി ബംഗളൂരിൽ കഴിയുകയായിരുന്ന വിജയലക്ഷ്മി കഴിഞ്ഞ മാസമാണ് നാട്ടിലെത്തിയത്. നേരത്തെ ഭർത്താവിനെ മോഷണക്കേസിൽ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. തുടർന്ന് ഭർത്താവിന്റെ സ്വഭാവം മാറ്റിയെടുക്കാനായാണ് ബംഗളൂരിൽ താമസമാക്കിയത് എന്നാൽ ഭർത്താവ് അവിടെയും മോശം സ്വഭാവം തുടരുകയായിരുന്നു. ഇതിൽ മനം മടുത്താണ് വിജയലക്ഷ്മി നാട്ടിലേക്ക് മടങ്ങിയത്.

ഇന്ന് രാവിലെ ക്ഷേത്രത്തിലേക്കെന്ന് പറഞ്ഞ് വീട്ടിൽ നിന്നും ഇറങ്ങിയ വിജയലക്ഷ്മിയെ പിന്നീട് കുളത്തിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. മരണത്തിൽ അസ്വാഭാവികത ഇല്ലെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.

അഭിപ്രായം രേഖപ്പെടുത്തു