റിപ്പബ്ലിക് ദിനത്തിൽ നടന്ന കലാപത്തിൽ കർഷക നേതാക്കൾക്ക് പങ്കുണ്ട് ; രഹസ്യങ്ങൾ പുറത്ത് വിടുമെന്ന് ദീപ് സിദ്ധു

ഡൽഹി : റിപ്പബ്ലിക് ദിനത്തിൽ ഡൽഹിയിൽ നടന്ന കർഷക കലാപത്തിൽ കർഷക നേതാക്കൾക്ക് പങ്കുണ്ടെന്ന് വെളിപ്പെടുത്തി ദീപ് സിദ്ധു. കർഷക സമരം കലാപമാക്കി മാറ്റിയത് ദീപ് സിദ്ധു ആണെന്ന് ആരോപണം ഉയരുന്നതിന് പിന്നാലെയാണ് ദീപ് സിദ്ധുവിന്റെ വെളിപ്പെടുത്തൽ. തനിക്ക് എല്ലാ രഹസ്യങ്ങളും അറിയാമെന്നും സമൂഹ മാധ്യമങ്ങൾ വഴി പുറത്ത് വിടുമെന്നും കർഷക നേതാക്കൾ ഒളിക്കാൻ പെടാപാട് പെടുമെന്നും സിദ്ധു വ്യക്തമാക്കി.

നേരത്തെ കർഷക സമരം മുന്നിൽ നിന്ന് നയിച്ച സിദ്ധുവിനെ കലാപത്തിന് ശേഷം കർഷക സംഘടനകൾ തള്ളിപ്പറഞ്ഞിരുന്നു. റിപ്പബ്ലിക് ദിനത്തിൽ ട്രാക്ടറുമായി ആളുകൾ എത്തിയത് നിങ്ങളുടെ നിർദേശപ്രകാരമാണ് തനിക്ക് അതിൽ യാതൊരു പങ്കുമില്ല. അവർ അനുസരിക്കുന്നതും നിങ്ങളെയാണ്. എനിക്ക് എങ്ങനെയാണ് ഇത്രയും അധികം ആളുകളെ നിയന്ത്രിക്കാനാവുകയെന്നും. അവരുടെ നേതാക്കളായ നിങ്ങളെ മറികടന്ന് എനിക്കവരെ നിയന്ത്രിക്കാൻ സാധിച്ചെങ്കിലും നിങ്ങളുടെ സ്ഥാനം എവിടെയാണെന്നും സിദ്ധു ചോദിച്ചു.