ഭർത്താവിനെ ഉപേക്ഷിച്ച് മറ്റൊരു യുവാവിനൊപ്പം പോയ യുവതിയെയും സുഹൃത്തിനെയും ലോഡ്ജ് മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി

തൃശൂർ : യുവാവിനെയും യുവതിയെയും ചാലക്കുടിയിലെ ലോഡ്ജിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. മരോട്ടിച്ചാൽ സ്വദേശി സജിത്ത്,ഈറോഡ് സ്വദേശിനി അനിത എന്നിവരെയാണ് ലോഡ്ജ് മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. പത്തും,പന്ത്രണ്ടും വയസുള്ള മക്കളും അനിതയ്ക്കുണ്ട്. രാവിലെ മക്കളാണ് വിവരം ആളുകളെ അറിയിക്കുന്നത്.

മറ്റൊരു താമസ സ്ഥലം കിട്ടുന്നത് വരെ ലോഡ്ജിൽ താമസിക്കുമെന്ന് പറഞ്ഞാണ് റൂമെടുത്തതെന്ന് ലോഡ്‌ജ് ജീവനക്കാർ പറഞ്ഞു. അനിത സ്വന്തം ഭർത്താവിനെ ഉപേക്ഷിച്ച് മക്കളെയും കൊണ്ട് സജിത്തിനൊപ്പം ജീവിക്കാൻ ഇറങ്ങിതിരിച്ചതായാണ് കരുതുന്നത്. പോലീസ് അന്വേഷണം ആരംഭിച്ചു.