കോവിഡ് ടെസ്റ്റുകൾ വ്യാജം ; ടെസ്റ്റ് ചെയ്യാതെ റിസൾട്ട് നൽകിയതായി യുവാവിന്റെ വെളിപ്പെടുത്തൽ

സംസ്ഥാനത്ത് കോവിഡ് ടെസ്റ്റുകൾ നടക്കുന്നതിൽ കൃത്രിമമുണ്ടെന്ന് യുവാവിന്റെ വെളിപ്പെടുത്തൽ. കഴിഞ്ഞ ദിവസം ഓമല്ലൂരിൽ വെച്ച് യുവാവ് കോവിഡ് റെസ്റ്റിനായി ചെല്ലുകയും പേരും ഫോൺ നമ്പരും കൊടുത്തതിന് ശേഷം. തിരക്കായതിനാൽ തിരിച്ച് പോകുകയും ചെയ്തിരുന്നു എന്നാൽ വീട്ടിലെത്തിയ തനിക്ക് കോവിഡ് നെഗറ്റീവ് ആണെന്ന് കാണിച്ച് മെസേജ് വരികയും ചെയ്തതായി യുവാവ് പറയുന്നു.

യുവാവിനെ ടെസ്റ്റ് ചെയ്യാതെയാണ് അധികൃതർ കോവിഡ് നെഗറ്റീവ് എന്ന് മെസേജ് അയച്ചിരിക്കുന്നത്. ആന്റിജൻ ടെസ്റ്റിന് ചിലവാകുന്ന 300 രൂപ അവർ തന്റെ പേരിൽ അടിച്ചു മാറ്റിയിട്ടുണ്ടാകുമെന്നും യുവാവ് ഫേസ്ബുക്ക് പോസ്റ്റിൽ പറയുന്നു.

അഭിപ്രായം രേഖപ്പെടുത്തു