വല്യച്ഛന്റെ മകനെ വിവാഹം ചെയ്തു ഇതിനിടയിൽ ഇളയച്ഛന്റെ മകനുമായി അടുപ്പം ; ചാലക്കുടിയിലെ ലോഡ്ജിൽ മരിച്ച നിലയിൽ കണ്ടെത്തിയ അനിതയുടെ ജീവിതം ഇങ്ങനെ

തൃശൂർ : ചാലക്കുടിയിലെ സ്വകാര്യ ലോഡ്ജിൽ യുവതിയെയും യുവാവിനെയും തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. തൃശൂർ മരോട്ടിച്ചാൽ സ്വദേശികളായ സജിത്,അനിത എന്നിവരെയാണ് കഴിഞ്ഞ ദിവസം മരിച്ച നിലയിൽ കണ്ടെത്തിയത്. ഈ സമയത്ത് അനിതയുടെ രണ്ടു മക്കളും ലോഡ്ജ് മുറിയിൽ ഉണ്ടായിരുന്നു. ഇവരാണ് മരണ വിവരം ലോഡ്ജ് ജീവനക്കാരെ അറിയിച്ചത്.

അനിത ഭർത്താവിനെ ഉപേക്ഷിച്ച് മക്കളെയും കൂട്ടി കാമുകനായ സജിത്തിനൊപ്പം ഇറങ്ങി വരികയായിരുന്നു. നേരത്തെ വല്യച്ഛന്റെ മകനായ ബാനുഷിനെയാണ് അനിത വിവാഹം കഴിച്ചത്. എന്നാൽ രണ്ടു വർഷം മുൻപ് ഇളയച്ഛന്റെ മകൻ സജിത്തുമായി അനിത അടുപ്പത്തിലാവുകയും സജിത്തിനൊപ്പം നാടുവിടുകയുമായിരുന്നു. തുടർന്നാണ് ലോഡ്ജിൽ മുറിയെടുക്കുകയും മരിച്ച നിലയിൽ കാണപ്പെടുകയും ചെയ്തത്. പുതിയ വീട് തരപ്പെടുന്നത് വരെ ലോഡ്ജിൽ മുറിയെടുക്കുന്നു എന്നാണ് ലോഡ്ജ് ജീവനക്കാരോട് സജിത്ത് പറഞ്ഞത്. പോലീസ് അന്വേഷണം നടത്തി വരികയാണ്.