പോലീസിന്റെ അടിക്ക് പിന്നാലെ കൊവിഡും ; കെ കെ രാഗേഷ് ആശുപത്രിയിൽ

ന്യുഡൽഹി : സിപിഎം നേതാവും എംപിയുമായ കെകെ രാഗേഷിന് കോവിഡ് സ്ഥിരീകരിച്ചു. പാർലിമെന്റ് സമ്മേളനത്തിന് മുൻപ് നടത്തിയ പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്. കേന്ദ്രസർക്കാരിനെതിരെ കർഷകർ നടത്തുന്ന പ്രതിഷേധത്തിൽ കെകെ രാഗേഷ് പങ്കെടുത്തിരുന്നു.

റിപ്പബ്ലിക് ദിനത്തിൽ നടന്ന കലാപത്തിനിടെ കെകെ രാഗേഷിനെ പോലീസ് വളഞ്ഞിട്ട് മർദിക്കുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെ സമരവേദിയിൽ നിന്നും വിട്ട് നിന്ന രാഗേഷിന് കോവിഡ് ബാധിക്കുകയായിരുന്നു. ട്രാക്ടർ റാലിക്ക് നേതൃത്വം നൽകാനായി എത്തിയ കെകെ രജീഷിനെ ട്രാക്റ്ററിലിട്ട് പോലീസ് ലാത്തികൊണ്ട് മർദിക്കുകയും തുടർന്ന് ട്രാക്ടറിൽ നിന്ന് കെകെ രാഗേഷ് ഇറങ്ങി ഓടുകയുമായിരുന്നു. ഇതിന്റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു.