ലഹരിമരുന്ന് വില്പന ഹിന്ദു പെൺകുട്ടികളെ ഉപയോഗിച്ച് ; എറണാകുളത്ത് സമീറിനും അജ്മലിനും ഒപ്പം അറസ്റ്റിലായത് ആര്യയും

കൊച്ചി : എറണാകുളത്ത് നടന്നത് വൻ ലഹരിമരുന്ന് വേട്ട. ലക്ഷങ്ങൾ വിലവരുന്ന ലഹരി മരുന്നാണ് കഴിഞ്ഞ ദിവസം പിടികൂടിയത്. സിറ്റി ഡാൻസാഫും സെൻട്രൽ പൊലീസും ചേർന്ന് നടത്തിയ പരിശോധനയിലാണ് ലക്ഷങ്ങൾ വിലവരുന്ന ലഹരി വസ്തുക്കൾ പിടിച്ചെടുത്തത്. സംഭവത്തിൽ കാസർഗോഡ് സ്വദേശി സമീർ,കോതമംഗലം സ്വദേശി അജ്മൽ റസാഖ്,വൈപ്പിൻ സ്വദേശി ആര്യ എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തു. എം.ഡി.എം.എ, ഹാഷിഷ് ഓയിൽ, കഞ്ചാവ് തുടങ്ങിയ ലഹരി വസ്തുക്കളാണ് ഇവരിൽ നിന്നും പിടികൂടിയത്. മലേഷ്യയിൽ ജോലി ചെയ്തിരുന്ന സമീർ നാട്ടിലെത്തി ഹോട്ടൽ നടത്തി വരികയായിരുന്നു ഇതിന്റെ മറവിലാണ് ലഹരിമരുന്ന് വില്പന നടത്തിയിരുന്നത്.


അതേസമയം ഹിന്ദു പെൺകുട്ടികളെ ലഹരിമരുന്ന് വില്പനയ്ക്കായി ഉപയോഗിക്കുന്നു എന്നുള്ള ആരോപണം ശക്തമാകുന്നു. സാമ്പത്തിക ശേഷി ഇല്ലാത്ത വീടുകളിലെ ഹിന്ദു പെൺകുട്ടികളെ ആദ്യം പ്രണയം നടിച്ച് വശത്താക്കുകയും പിന്നീട് ലഹരിമരുന്നിന് അടിമകളാക്കി ലഹരി മരുന്ന് വില്പനയ്ക്ക് ഉപയോഗിക്കുന്നതാണ് പുതിയ രീതി.

പെൺകുട്ടികളെ പോലീസ് സംശയിക്കില്ല എന്നതാണ് ലഹരിമരുന്ന് വില്പനയ്ക്ക് പെൺകുട്ടികളെ ഉപയോഗപ്പെടുത്താനുള്ള കാരണം. അടുത്ത കാലത്തായി നിരവധി ഹിന്ദു പെൺകുട്ടികളാണ് ഇത്തരം ലഹരിമരുന്ന് കേസുകളിൽ പോലീസ് പിടിയിലായിട്ടുള്ളത്.

അഭിപ്രായം രേഖപ്പെടുത്തു