എറണാകുളത്ത് ലഹരിമരുന്നുമായി ഡിവൈഎഫ്ഐ പ്രവർത്തക അറസ്റ്റിൽ

കൊച്ചി : എറണാകുളത്ത് ലഹരിമരുന്നുമായി ഡിവൈഎഫ്ഐ പ്രവർത്തക അറസ്റ്റിൽ. ലക്ഷങ്ങൾ വിലവരുന്ന ലഹരി മരുന്നാണ് കഴിഞ്ഞ ദിവസം പിടികൂടിയത്. സിറ്റി ഡാൻസാഫും സെൻട്രൽ പൊലീസും ചേർന്ന് നടത്തിയ പരിശോധനയിലാണ് ലക്ഷങ്ങൾ വിലവരുന്ന ലഹരി വസ്തുക്കൾ പിടിച്ചെടുത്തത്. സംഭവത്തിൽ കാസർഗോഡ് സ്വദേശി സമീർ,കോതമംഗലം സ്വദേശി അജ്മൽ റസാഖ്,വൈപ്പിൻ സ്വദേശി ആര്യ എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തു.

എം.ഡി.എം.എ, ഹാഷിഷ് ഓയിൽ, കഞ്ചാവ് തുടങ്ങിയ ലഹരി വസ്തുക്കളാണ് ഇവരിൽ നിന്നും പിടികൂടിയത്. മലേഷ്യയിൽ ജോലി ചെയ്തിരുന്ന സമീർ നാട്ടിലെത്തി ഹോട്ടൽ നടത്തി വരികയായിരുന്നു ഇതിന്റെ മറവിലാണ് ലഹരിമരുന്ന് വില്പന നടത്തിയിരുന്നത്. അറസ്റ്റിലായ ആര്യ സജീവ ഡിവൈഎഫ്ഐ പ്രവർത്തകയാണ്.

അഭിപ്രായം രേഖപ്പെടുത്തു