വിവാഹവാഗ്ദാനം നൽകി പെൺകുട്ടിയെ പീഡിപ്പിച്ച മോഷണകേസ് പ്രതി അറസ്റ്റിൽ

കൊല്ലം: വിവാഹവാഗ്ദാനം നൽകി പെൺകുട്ടിയെ പീഡിപ്പിച്ച മോഷണകേസ് പ്രതി അറസ്റ്റിൽ. കൊല്ലം കടയ്ക്കല്‍ ഉണ്ണിമുക്ക് തട്ടത്തരികത്ത് മുഹമ്മദ് ഷാനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. ഫേസ്‌ബുക്ക് വഴി പരിചയപ്പെട്ട പെൺകുട്ടിയെ രാത്രി വീട്ടിൽ നിന്നും ആരുമറിയാതെ കൊണ്ട് പോകുകയും. മറ്റൊരു വീട്ടിലെത്തിച്ച് പീഡനത്തിന് ഇരയാക്കുകയുമായിരുന്നു.

പെൺകുട്ടിയെ കാണാനില്ലെന്ന ബന്ധുക്കളുടെ പരാതിയെ തുടർന്ന് പോലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. വെള്ളിയാഴ്ച പുലർച്ചെ ഇവർ സഞ്ചരിച്ച ബൈക്കിന്റെ ടയർ പഞ്ചറാകുകയും തുടർന്ന് ബൈക്ക് തള്ളി പോകുകയുമായിരുന്ന ഇവരെ പോലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു.