കേന്ദ്രബജറ്റ് നിരാശാജനകമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല

കാസർഗോഡ് : കേന്ദ്രബജറ്റ് നിരാശാജനകമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കേരളത്തിനും ജനങ്ങൾക്കും സ്വീകാര്യമായ ബജറ്റാല്ലിതെന്നും കോർപറേറ്റുകൾക്ക്ക്മ സ്വകാര്യവത്കരണത്തിനുമായുള്ള ബജറ്റ് ആണിതെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

ബംഗാളിലും കേരളത്തിലും നടക്കാനിരിക്കുന്ന തെരെഞ്ഞെടുപ്പ് ലക്ഷ്യം വെച്ചാണ് ഈ ബജറ്റ് എന്നും അദ്ദേഹം കുറ്റപ്പെടുത്തി. റോഡ് വികസനമല്ലാതെ കേരളത്തിന് ഒന്നുമില്ലെന്നും,എയിംസ് ഇല്ലെന്നും,സാധാരണക്കാരന് വേണ്ടി ബജറ്റിൽ ഒന്നും ഇല്ലെന്നും രമേശ് ചെന്നിത്തല വ്യക്തമാക്കി.