ബജറ്റിൽ കേരളത്തിന് നൽകിയത് ; മലയാളത്തിൽ ട്വീറ്റുമായി അമിത്ഷാ

ന്യൂഡൽഹി : ബജറ്റിൽ കേന്ദ്രസർക്കാർ കേരളത്തിന് നൽകിയ സഹായങ്ങൾ എടുത്ത് പറഞ്ഞ് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. കേന്ദ്ര ബജറ്റിൽ കേരളം സർക്കാരിന് നൽകിയ സഹായങ്ങൾ അമിത് ഷാ മലയാളത്തിലാണ് ട്വീറ്റ് ചെയ്തത്.

പ്രധാനമന്ത്രി ശ്രീ നരേന്ദ്രമോദി കേരളത്തിന്റെ വികസനത്തിന് സാധ്യമായതെല്ലാം ചെയ്യുന്നുണ്ട്. ഭാരത് മാല പദ്ധതിപ്രകാരം സംസ്ഥാനത്ത് ദേശീയപാതാ നിർമ്മാണത്തിനായി 65,000 കോടി രൂപയും, കൊച്ചി മെട്രോ രണ്ടാംഘട്ട പദ്ധതിക്ക് 1957 കോടി രൂപയും അനുവദിച്ചതിന് ഞാൻ അദ്ദേഹത്തെ അഭിനന്ദിക്കുന്നു. എന്നാണ് അമിത്ഷാ ട്വീറ്റ് ചെയ്തത്.

അഭിപ്രായം രേഖപ്പെടുത്തു