കോവിഡ് വാക്സിൻ സൗജന്യമായി നൽകുമെന്ന് കേരളം അറിയിച്ചിട്ടില്ലെന്ന് കേന്ദ്രസർക്കാർ

ന്യൂഡൽഹി : കോവിഡ് വാക്സിൻ സൗജന്യമായി നൽകുമെന്ന് കേരളം അറിയിച്ചിട്ടില്ലെന്ന് കേന്ദ്രസർക്കാർ. സംസ്ഥാനത്തെ ഒരു സംസ്ഥാനവും കോവിഡ് വാക്സിൻ സൗജന്യമായി നൽകുമെന്ന് അറിയിച്ചിട്ടില്ലെന്നും കേഡൻറാ ആരോഗ്യ സഹ മന്ത്രി അശ്വിനി കുമാർ വ്യക്തമാക്കി.

ആദ്യഘട്ടത്തിൽ രാജ്യം മുഴുവനും കോവിഡ് വാക്സിൻ സൗജന്യമായാണ് കേന്ദ്ര സർക്കാർ നൽകുന്നതെന്നും ആദ്ദേഹം പറഞ്ഞു. രാജ്യസഭയിലെ ചോദ്യത്തിന് മറുപടിയായാണ് ഇക്കാര്യം അദ്ദേഹം വ്യക്തമാക്കിയത്.

അതേസമയം കേരളത്തിൽ കോവിഡ് വാക്സിൻ സൗജന്യമായി നൽകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ നേരത്തെ പ്രഖ്യാപിച്ചിരുന്നു.

അഭിപ്രായം രേഖപ്പെടുത്തു