ബാലഭാസ്കറിന്റെ മരണത്തിൽ ദുരൂഹതയില്ലെന്ന് സിബിഐ,തെറ്റായ വിവരങ്ങൾ നൽകിയ കലാഭവൻ സോബിക്കെതിരെ കേസെടുത്തു

തിരുവനന്തപുരം : കാറപകടത്തിൽ മരണപ്പെട്ട വയലിനിസ്റ്റ് ബാലഭാസ്കറിന്റെ മരണത്തിൽ ദുരൂഹതയില്ലെന്ന് സിബിഐ. ബാലഭാസ്കറിൻറെ കാർ ഓടിച്ചിരുന്ന ഡ്രൈവറെ സിബിഐ പ്രതി ചേർത്തു. മനപൂർവ്വമല്ലാത്ത നരഹത്യയ്ക്കാണ് കേസെടുത്തത്. സംഭവത്തിൽ തെറ്റായ വിവരങ്ങൾ നൽകിയ കലാഭവൻ സോബിക്കെതിരെയും കേസെടുത്തു.

ബാലഭാസ്കർ അപകടത്തിൽ പെടാനുള്ള കാരണം ഡ്രൈവറായിരുന്ന അർജുൻ അലക്ഷ്യമായി വാഹനമോടിച്ചതിനാലാണെന്ന് സിബിഐ സമർപ്പിച്ച കുറ്റപത്രത്തിൽ പറയുന്നു. നേരത്തെ ക്രൈം ബ്രാഞ്ചും ഇതേ രീതിയിലായിരുന്നു അന്വേഷണ റിപ്പോർട്ട് സമർപ്പിച്ചിരുന്നത്.

അതേസമയം ബാലഭാസ്കറിന്റെ സുഹൃത്തുക്കൾ സ്വർണ്ണക്കള്ളക്കടത്ത് കേസിൽ പ്രതിയായതോടെയാണ് ബാലഭാസ്കറിന്റെ മരണത്തിൽ ദുരൂഹത ഉണ്ടെന്ന് ആരോപണം ഉയർന്നത്. കൂടാതെ അപകടം നടന്നതിന് ശേഷമുള്ള ദൃക്‌സാക്ഷികളും മൊഴികളിൽ ആശയകുഴപ്പങ്ങൾ ഉണ്ടായതും ദുരൂഹത ഉയർത്തി.