സ്വർണക്കടത്ത് കേസിലെ പ്രതികൾക്ക് തീവ്രവാദ ബന്ധമെന്ന് എൻഐഎ, പ്രതികൾ ഭീകര സംഘടനയും രൂപികരിച്ചു

തിരുവനന്തപുരം: തിരുവനന്തപുരം വീമാനത്താവളം വഴി നടന്ന സ്വർണകള്ളക്കടത്ത് കേസിലെ എല്ലാ പ്രതികൾക്കും തീവ്രവാദ ബന്ധമുള്ളതായി എൻഐഎ. കേസുമായി ബന്ധപ്പെട്ട് സമർപ്പിച്ച കുറ്റപത്രത്തിലാണ് പ്രതികൾക്ക് തീവ്രാവാദ ബന്ധമുള്ളതായി വ്യക്തമാക്കുന്നത്. ഇരുപത് പ്രതികൾക്കെതിരെയാണ് എൻഐഎ കുറ്റപത്രം സമർപ്പിച്ചത്.

സ്വര്ണക്കള്ളക്കടത്ത് കേസിലെ പ്രതികൾ ഭീകര സംഘടനയ്ക്ക് രൂപം നൽകിയതായും. സംഘടനയിലേക്ക് ആളുകളെ റിക്രൂട്ട് ചെയ്തതായും എൻഐഎ കുറ്റപത്രത്തിൽ പറയുന്നു. ഭീകര സംഘടനയുടെ രൂപീകരണത്തിനും നടത്തിപ്പിനുമായി വിദേശത്ത് നിന്ന് ഫണ്ട് സ്വീകരിച്ചതായും കുറ്റപത്രത്തിൽ പറയുന്നു.