ശബരിമല വിഷയത്തിൽ വിശ്വാസികൾക്ക് നൽകിയ ഉറപ്പ് പാലിക്കുമെന്ന് ബിജെപി ദേശിയ അധ്യക്ഷൻ ജെപി നദ്ധ

തിരുവനന്തപുരം : ശബരിമല വിഷയത്തിൽ വിശ്വാസികൾക്ക് നൽകിയ ഉറപ്പ് പാലിക്കുമെന്ന് ബിജെപി ദേശിയ അധ്യക്ഷൻ ജെപി നദ്ധ. അതിനായുള്ള നിയമ നടപടികൾ നടക്കുകയാണെന്നും ബിജെപി അധ്യക്ഷൻ വ്യക്തമാക്കി.

നിയമസഭ തെരഞ്ഞെടുപ്പുമായി മുന്നോടിയായി നടക്കുന്ന ബിജെപി യോഗത്തിൽ പങ്കെടുക്കാനെത്തിയതാണ് അദ്ദേഹം. കോവിഡ് പ്രതിരോധ പ്രവർത്തങ്ങളിൽ കേരളം പരാജയപ്പെട്ടെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാനത്തെ നിയമസഭ സ്പീക്കർ പോലും സ്വർണ്ണക്കള്ളക്കടത്ത് കേസിൽ പങ്കാളിയാണെന്നും. പിണറായി വിജയൻ ഭരണഘടന സംവിധാനങ്ങളെ വെല്ലു വിളിക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. കേരളത്തിൽ ബിജെപി ക്ക് വലിയ മുന്നേറ്റം ഉണ്ടാക്കാൻ സാധിക്കും സംസ്ഥാന നേത്രത്വം തെരഞ്ഞെടുപ്പിനെ നേരിടാൻ പ്രാപ്തമാണെന്നും അദ്ദേഹം പറഞ്ഞു.