രാമക്ഷേത്ര നിർമ്മാണത്തിന് സംഭാവന നൽകി കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ

തിരുവനന്തപുരം : രാമക്ഷേത്ര നിർമ്മാണത്തിന് സംഭാവന നൽകി കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. രാമക്ഷേത്രം രാജ്യത്തിൻറെ അഭിമാനത്തിന്റെയും ദേശീയതയുടെയും പ്രതീകമാണെന്നും മതപരമായ വിഷയമല്ലെന്നും അദ്ദേഹം പറഞ്ഞു. രാജ്യത്തിലെ മുഴുവൻ ജനങ്ങളും രാമക്ഷേത്രത്തിനായി സംഭാവന നൽകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

അയോധ്യയിലെ ശ്രീരാമക്ഷേത്ര നിര്‍മാണ പ്രവർത്തനങ്ങൾക്കായുള്ള ധനസമര്‍പ്പണ സമ്ബര്‍ക്ക യജ്ഞത്തിന്റെ ഭാഗമായി വിശ്വഹിന്ദു പരിഷത്ത് അന്തര്‍ദേശീയ സെക്രട്ടറി ജനറല്‍ മിലിന്ദ് എസ് പരാന്തെ ഗവര്‍ണറുമായി രാജ്ഭവനില്‍ കൂടിക്കാഴ്ച നടത്തി.