കോൺഗ്രസ്സ് ഭരണത്തിലെത്തിയാൽ ശബരിമലയിൽ ആചാര ലംഘനം നടത്തുന്നവർക്ക് രണ്ട് വർഷം തടവ് ; നിയമവുമായി കോൺഗ്രസ്സ്

പത്തനംതിട്ട : ശബരിമലയിൽ ആചാരം ലംഘിച്ചാൽ രണ്ട് വർഷം തടവ്. നിയമസഭ തെരെഞ്ഞെടുപ്പിൽ കോൺഗ്രസ്സ് അധികാരത്തിലെത്തിയാൽ നിയമം നടപ്പിലാക്കുമെന്ന് കോൺഗ്രസ്സ്. തിരുവഞ്ചൂർ രാധാകൃഷ്ണനാണ് കരട് നിയം പുറത്തിറക്കിയത്.

ശബരിമലയിൽ ആചാര ലംഘനം നടത്തിയാൽ രണ്ട് വര്ഷം തടവിവ് ശിക്ഷ നൽകാനാണ് കാരട് നിയമത്തിൽ പറയുന്നത്. ശബരിമലയുടെ കാര്യത്തിൽ അവസാനവാക്ക് താന്ത്രിയുടേതാണെന്നും നിയമത്തിൽ പറയുന്നു. അതേസമയം ശബരിമല പ്രശ്നങ്ങൾ നടക്കുന്ന സമയത്ത് കോൺഗ്രസ്സ് നോക്കി നിൽക്കുകയായിരുന്നെന്ന് ആരോപണം ഉയരുന്നുണ്ട്.