ഭർത്താവിനെയും മൂന്ന് വയസ് പ്രായമുള്ള കുട്ടിയേയും ഉപേക്ഷിച്ച് 26 കാരി ഭർത്താവിന്റെ സുഹൃത്തിന്റെ പിതാവിനൊപ്പം ഒളിച്ചോടി

തൃശൂർ : ഭർത്താവിനെയും മൂന്ന് വയസ് പ്രായമുള്ള കുട്ടിയേയും ഉപേക്ഷിച്ച് 26 കാരി ഭർത്താവിന്റെ സുഹൃത്തിന്റെ പിതാവിനൊപ്പം ഒളിച്ചോടി. തൃശൂർ കോട്ടപ്പടി സ്വദേശിയാണ് 52 കാരനൊപ്പം ഒളിച്ചോടിയത്. യുവതിയെ കാണാതായതിനെ തുടർന്ന് ബന്ധുക്കൾ പോലീസിൽ പരാതി നൽകിയിരുന്നു. തുടർന്ന് പോലീസ് നടത്തിയ അന്വേഷണത്തിലാണ് ഒളിച്ചോടിയതായി കണ്ടെത്തിയത്.

ഭർത്താവിനൊപ്പം സുഹൃത്തിന്റെ വീട്ടിലെത്തിയപ്പോഴാണ് യുവതിയുമായി സുഹൃത്തിന്റെ പിതാവ് അടുപ്പത്തിലായത്. തുടർന്ന് വാട്സാപ്പ് വഴി കൂടുതൽ അടുക്കുകയായിരുന്നു.

അഭിപ്രായം രേഖപ്പെടുത്തു