അല്ലാഹുവിനെ പ്രീതിക്ക് വേണ്ടി മകനെ കഴുത്തറുത്ത് കൊലപ്പെടുത്തി മദ്രസ അദ്ധ്യാപിക

പാലക്കാട് : അന്ധവിശാസത്തിന്റെ പേരിൽ ‘അമ്മ മകനെ കഴുത്തറുത്ത് കൊലപ്പെടുത്തി. പുതുപള്ളിത്തെരുവ് സ്വദേശി ഷാഹിദായാണ് മകനെ കഴുത്തറുത്ത് കൊലപ്പെടുത്തിയത്. സംഭവത്തിന് ശേഷം യുവതി തന്നെയാണ് പോലീസിൽ വിവരം അറിയിച്ചത്. മകനെ കൊലപ്പെടുത്തിയത് അല്ലാഹുവിൻറെ പ്രീതിക്ക് വേണ്ടിയാണെന്ന് പിന്നീട് യുവതി മൊഴി നൽകി.

വീട്ടിലെ കുളിമുറിയിൽ വെച്ചാണ് കൊലപാതകം നടത്തിയത്. കുട്ടിയുടെ കാലുകൾ കെട്ടിയിട്ട നിലയിലായിരുന്നു. ഇന്ന് പുലർച്ചെ നാലുമണിയോടെയാണ് സംഭവം നടന്നത്. നേരത്തെ ഷാഹിദ മദ്രസ അധ്യാപികയായി ജോലി ചെയ്തിരുന്നു.

അഭിപ്രായം രേഖപ്പെടുത്തു