മോഡി ഇന്ത്യയെ കാർന്ന് തിന്നുന്ന പുഴു ; പ്രധാനമന്ത്രിയെ അവഹേളിച്ച് രേവതി സമ്പത്ത്

ഇന്ത്യൻ പ്രധാനമന്ത്രിയെ അപമാനിച്ച് നടിയും മോഡലുമായ രേവതി സമ്പത്ത്. പ്രധാനമന്ത്രിയെ അധിക്ഷേപിക്കുന്ന തരത്തിലുള്ള ചിത്രമാണ് രേവതി ഫേസ്‌ബുക്കിൽ പങ്കുവെച്ചത്. ഇന്ത്യൻ ഭൂപടത്തിന്റെ ആകൃതിയിലുള്ള ഇലയിൽ പുഴുവിന്റെ സ്ഥാനത് നരേന്ദ്രമോദിയുടെ ചിത്രം എഡിറ്റ് ചെയ്താണ് രേവതി പോസ്റ്റ് ചെയ്തിരിക്കുന്നത്. ഇന്ത്യയെ കാർന്നു തിന്നുന്ന ഒരു പുഴുവിനെ കണ്ടു കിട്ടി.എന്ന തലക്കെട്ടോടെയാണ് ചിത്രം പോസ്റ്റ് ചെയ്തത്.