സ്വാമി വിവേകാനന്ദയും, ശ്രീനാരായണഗുരുവുമൊക്കെയാണ് ശരിയെന്നു ബോദ്ധ്യമായപ്പോൾ ; ബിജെപിയിൽ ചേർന്നതിന്റെ കാരണം വ്യക്തമാക്കി മുൻ ഡിജിപി ജേക്കബ് തോമസ്

ബിജെപിയിൽ ചേരാനുള്ള കാരണം തുറന്ന് പറഞ്ഞ് മുൻ ഡിജിപി ജേക്കബ് തോമസ്. കഴിഞ്ഞ ദിവസമാണ് ജേക്കബ് തോമസ് ബിജെപി ദേശീയ അധ്യക്ഷനിൽ നിന്നുംഅംഗത്വം സ്വീകരിച്ചത്.
സിവിൽ സർവ്വീസുകൊണ്ട് ജനങ്ങളെ സേവിക്കാൻ ആഗ്രഹിച്ചു പക്ഷെ സ്വാർത്ഥരായ രാഷ്ട്രബോധമില്ലാത്തവരുടെ താല്പര്യത്തിന് നിൽക്കാത്തത് കൊണ്ട് ദ്രോഹിക്കപ്പെട്ടെന്നും ജനങ്ങൾക്കായി ഒന്നും ചെയ്യാൻ പറ്റിയില്ലെന്നും. ജേക്കബ് തോമസ് പറയുന്നു. ജേക്കബ് തോമസിന്റെ ഫേസ്‌ബുക്ക് പോസ്റ്റിന്റെ പൂർണരൂപം;

ഞാൻ എന്തു കൊണ്ട് BJP ആയി ??
സിവിൽ സർവീസിന് പോകുമ്പോൾ രാജ്യത്തെയും ജനങ്ങളേയും സേവിക്കാമെന്ന് (serving the public) ആഗ്രഹിച്ചു. എൻ്റെ നാട്ടിൽ എൻ്റെ നേതാക്കളുടെ കൂടെ ജനങ്ങളെ നീതിപൂർവ്വകമായി സേവിക്കാനും സത്യസന്ധമായി ഭരണഘടന അനുശാസിക്കുന്ന രീതിയിൽ ജോലി ചെയ്യാനും ആഗ്രഹിച്ചു. എന്നാൽ സ്വാർത്ഥരായ രാഷ്ട്രബോധമില്ലാത്ത – ചിലരുടെ താൽപര്യത്തിന്/ ഇഷ്ടത്തിന് ഞാൻ എതിരുനിന്നപ്പോൾ എന്നെ ദ്രോഹിച്ചു. മാനസീകമായി പീഡിപ്പിച്ചു – അപമാനിച്ചു.

ചില കള്ള രാഷ്ട്രീയക്കാരുടെ അഴിമതിക്ക് കുട്ടുനിൽക്കാനാവാതെ ഞാൻ ഒറ്റപ്പെട്ടു. വേദനിച്ചു – എൻ്റെ ജനങ്ങൾക്കായി ‘എൻ്റെ രാജ്യത്തിനായി എന്തു ചെയ്യണമെന്നു ചിന്തിച്ചപ്പോൾ ജന്മനാടിന്റെ ആത്മാവ് കണ്ടെത്തിയ സ്വാമി വിവേകാനന്ദയും, ശ്രീനാരായണഗുരുവുമൊക്കെയാണ് ശരിയെന്നു ബോദ്ധ്യമായപ്പോൾ ,എൻ്റെ കടമ ചെയ്യാനാവാതെ ഞാൻ വേദനിച്ചപ്പോൾ , എൻ്റെ വിദ്യാഭ്യാസം ആർക്കും ഉപകാരമില്ലാതെ പാഴാകരുതെന്ന് തിരിച്ചറിഞ്ഞപ്പോൾ, അപ്പോൾ മാത്രമാണ്, പ്രവർത്തിക്കാനുള്ള പ്ലാറ്റ്ഫോം ആയി BJP ആയത് .

അഭിപ്രായം രേഖപ്പെടുത്തു