പ്രതിയെ പിടിക്കാനെത്തിയ പോലീസ് സംഘത്തെ സിപിഎം പ്രവർത്തകർ ആക്രമിച്ചു

കോഴിക്കോട് : പ്രതിയെ പിടിക്കാൻ പോയ പൊലീസുകാരെ സിപിഎം പ്രാവർത്തകർ ആക്രമിച്ചു. വാറന്റ് പുറപ്പെടുവിച്ചതിനെ തുടർന്ന് പ്രതിയെ പിടിക്കാൻ ചെന്ന പോലീസ് സംഘത്തിന് നേരെയാണ് സിപിഎം ആക്രമം അഴിച്ചുവിട്ടത്. ആക്രമണത്തിന് പിന്നിൽ സിപിഎം പ്രവർത്തകരെന്ന് പോലീസ് പറയുന്നു.

ബിജെപി പ്രവർത്തകനെ ആക്രമിച്ച കേസിലെ പ്രതിയായ അമ്പാട്ട് അശോകനെ കസ്റ്റഡിയിലെടുക്കാൻ എത്തിയ പോലീസ് സംഘത്തെയാണ് സിപിഎം പ്രവർത്തകർ ആക്രമിച്ചത്. കസ്റ്റഡിയിലെടുത്ത പ്രതിയെ സിപിഎം പ്രവർത്തകർ മോചിപ്പിച്ചു.