മുഖ്യമന്ത്രി പിണറായി വിജയനെതിരെ വിമർശനവുമായി ഇ ശ്രീധരൻ

തിരുവനന്തപുരം : മുഖ്യമന്ത്രി പിണറായി വിജയനേയും സിപിഎം നേയും രൂക്ഷമായി വിമർശിച്ച് ഇ ശ്രീധരൻ രംഗത്ത്. കേരളത്തിൽ നടക്കുന്നത് അഴിമതി ഭരണമാണെന്നും ഇപ്പോൾ പുറത്ത് വന്നിരിക്കുന്ന ഫിഷറീസ് അഴിമതി അതീവ ഗൗരവമുള്ളതാണെന്നും അദ്ദേഹം പറഞ്ഞു.

സിപിഎം ന് ജനങ്ങൾക്കിടയിൽ മോശം ഇമേജ് ആണെന്നും, പിണറായി വിജയൻ അധികാരം വിട്ടു നല്കാൻ തയ്യാറാവാത്ത ഏകാധിപതിയാണെന്നും ഇ ശ്രീധരൻ പറഞ്ഞു. കൂടാതെ പിണറായി വിജയന് ജനങ്ങളുമായി സമ്പർക്കമില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

അഭിപ്രായം രേഖപ്പെടുത്തു