സ്‌കൂളിൽ പോയ പെൺകുട്ടി കുത്തേറ്റ് മരിച്ച നിലയിൽ ; സിസിടിവി ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചു

ഇടുക്കിയിൽ പ്ലസ്‌ടു വിദ്യാർത്ഥിനി വഴിയിൽ കുത്തേറ്റ് മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ പ്രതിക്കായുള്ള തിരച്ചിൽ ഊർജിതമാക്കി പോലീസ്. പെൺകുട്ടിയുടെ ബന്ധുവായ യുവാവിനൊപ്പം നടക്കുന്ന സിസിടിവി ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചു. ഇന്നലെ രാത്രിയാണ് പെൺകുട്ടിയെ മരിച്ച നിലയിൽ കണ്ടെത്തിയത്.

ഇടുക്കി പള്ളിവാസൽ പാവറ്ഹൗസ് പരിസരത്ത് നിന്നാണ് മൃദദേഹം കണ്ടെത്തിയത്. ഇന്നലെ സ്‌കൂളിൽ പോയ പെൺകുട്ടി തിരിച്ചെത്താതിരുന്നതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് കുത്തേറ്റ് മരിച്ച നിലയിൽ കണ്ടെത്തിയത്.

അഭിപ്രായം രേഖപ്പെടുത്തു