വയലാറിൽ ആർഎസ്എസ് പ്രവർത്തകനെ വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തിൽ 6 എസ്‌ഡിപിഐ പ്രവർത്തകർ അറസ്റ്റിൽ

ആലപ്പുഴ : വയലാറിൽ ആർഎസ്എസ് പ്രവർത്തകനെ വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തിൽ ആറു എസ്‌ഡിപിഐ പ്രവർത്തകർ അറസ്റ്റിൽ. പാ​ണ​വ​ള്ളി സ്വ​ദേ​ശി റി​യാ​സ്, അ​രൂ​ര്‍ സ്വ​ദേ​ശി നി​ഷാ​ദ്, എ​ഴു​പു​ന്ന സ്വ​ദേ​ശി അ​ന​സ്, വ​യ​ലാ​ര്‍ സ്വ​ദേ​ശി അ​ബ്ദു​ള്‍ ഖാ​ദ​ര്‍, ചേ​ര്‍​ത്ത​ല​ക്കാ​രാ​യ അ​ന്‍​സി​ല്‍, സു​നീ​ര്‍ എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.

ആർഎസ്എസ് പ്രവർത്തകനായ നന്ദു കഴിഞ്ഞ ദിവസമാണ് കൊല്ലപ്പെട്ടത്. എസ്‌ഡിപിഐ പ്രവർത്തകർ സ്ഥലത്ത് സംഘർഷം സൃഷ്ടിക്കാൻ നേരത്തെ ശ്രമിച്ചിരുന്നു. ബിജെപി നടത്തിയ പ്രകടനത്തിന് നേരെ ആക്രമണം നടത്തിയിരുന്നു ഇതിനെ തുടർന്നുണ്ടായ സംഘർഷമാണ് കൊലപാതകത്തിൽ കലാശിച്ചത്. കൊ​ല​പാ​ത​ക​ത്തി​ല്‍ പ്ര​തി​ഷേ​ധി​ച്ച്‌ ബി.​ജെ.​പി ആ​ല​പ്പു​ഴ​യി​ല്‍ ഇ​ന്ന് ഹ​ര്‍​ത്താ​ല്‍ പ്ര​ഖ്യാ​പി​ച്ചു.