നടിയെ ആക്രമിച്ച കേസിൽ വിചാരണ പൂർത്തിയാക്കാൻ ആറ് മാസം കൂടി വേണമെന്ന ആവശ്യവുമായി പ്രത്യേക കോടതി ജഡ്ജി സുപ്രീം കോടതിക്ക് കത്ത് നൽകി

കൊച്ചി: നടിയെ ആക്രമിച്ച കേസിൽ വിചാരണ പൂർത്തിയാക്കാൻ ആറ് മാസം കൂടി വേണമെന്ന ആവശ്യവുമായി പ്രത്യേക കോടതി ജഡ്ജി സുപ്രീം കോടതിക്ക് കത്ത് നൽകി. കേരള ഹൈക്കോടതി രജിസ്ട്രാർ ജുഡീഷ്യൽ മുഖേനയാണ് കത്ത് നൽകിയത്. പ്രോസിക്യൂഷന്റെ ട്രാൻസ്ഫർ പെറ്റീഷനുകൾ മൂലമാണ് സമയം തേടുന്നതെന്നും കത്തിൽ വിശദീകരിക്കുന്നു. വിഷയം നാളെ സുപ്രീം കോടതി പരിഗണിക്കും.

ആറു മാസം കൊണ്ട് വിചാരണ പൂർത്തിയാക്കണമെന്ന് കഴിഞ്ഞ വർഷം സുപ്രീം കോടതി ഉത്തരവിട്ടിരുന്നു. എന്നാൽ കൊറോണ കാരണം കൂടുതൽ സമയം ആവിശ്യപെട്ടതിനെത്തുടർന്ന് ആറു മാസം കൂടി നീട്ടി നൽകുകയും ചെയ്തിരുന്നു.