പെൺകുട്ടിക്കൊപ്പം നടന്നു എന്നാരോപിച്ച് പത്താം ക്ലാസ്സ് വിദ്യാർത്ഥിക്ക് ക്രൂര മർദ്ദനം

കണ്ണൂർ: പെൺകുട്ടിക്കൊപ്പം നടന്നു എന്നാരോപിച്ച് പത്താം ക്ലാസ്സ് വിദ്യാർത്ഥിക്ക് ക്രൂര മർദ്ദനം. ചെണ്ടയാട് സ്വദേശിയായ 15 വയസുകാരനാണ് മർദനമേറ്റത്. തിങ്കളാഴ്ച ഉച്ചയ്ക്ക് ക്ലാസ് കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുമ്പോഴാണ് ഔട്ടോ ഡ്രൈവറായ ജിനീഷ് വിദ്യാർഥിയെ മർദിച്ചത്. പെൺകുട്ടിക്കൊപ്പം നടക്കുന്നത് അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ടായിരുന്നു മർദനം.

വിദ്യാർത്ഥിയെ ക്രൂരമായി മർദിക്കുന്നതിന്‍റെ സിസിടിവി ദൃശ്യങ്ങൾ പുറത്ത് വന്നതോടെയാണ് സംഭവം പുറത്തായത്. ഓട്ടോ ഡ്രൈവർമാർ സംഘം ചേർന്നാണ് വിദ്യാർത്ഥിയെ മർദ്ധിച്ചത്. വിദ്യാർത്ഥിയുടെ രക്ഷിതാക്കളുടെ പരാതിയിൽ പോലീസ് കേസെടുക്കുകയും അന്വേഷണം ആരംഭിക്കുകയും ചെയ്തു.