കോൺഗ്രസിന്റെ മുതിർന്ന നേതാക്കൾ അടക്കം നിരവധിപേർ ബിജെപിയിൽ എത്തുമെന്ന് ബിജെപി സംസ്ഥന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ

ന്യൂഡൽഹി : വരും ദിവസങ്ങളിൽ കോൺഗ്രസിന്റെ മുതിർന്ന നേതാക്കൾ അടക്കം നിരവധിപേർ ബിജെപിയിൽ എത്തുമെന്ന് ബിജെപി സംസ്ഥന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ. മുൻ കെപിസിസി ജനറൽ സെക്രട്ടറി വിജയൻ തോമസ് ബിജെപിയിൽ ചേരുന്നതിന് തൊട്ട് പിന്നാലെയാണ് സുരേന്ദ്രന്റെ ഈ പ്രതികരണം. സ്ഥാനാർത്ഥി നിർണയവുമായി ബന്ധപ്പെട്ട് ഡൽഹിയിലെത്തിയ അദ്ദേഹം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു.

നാമനിർദ്ദേശ പത്രിക നൽകുന്ന അവസാന ദിവസം പോലും കോൺഗ്രസ് സ്ഥാനാർഥി പട്ടിക പൂർത്തിയാകില്ലെന്നും കെ സുരേന്ദ്രൻ പരിഹസിച്ചു. അതേസമയം സ്ഥാനാർത്ഥികളെ ചൊല്ലി കോൺഗ്രസ്സിൽ തർക്കം രൂക്ഷമായിരിക്കുകയാണ് പുതുപ്പള്ളിയിൽ ഉമ്മൻ ചാണ്ടി മത്സരിക്കണമെന്ന് ആവിശ്യപ്പെട്ട് പാർട്ടി പ്രവർത്തകർ ഉമ്മൻ ചാണ്ടിയുടെ വീട്ടിലെത്തി.

അഭിപ്രായം രേഖപ്പെടുത്തു