കേരളം പ്രതിസന്ധികളെ നേരിട്ടത് മുഖ്യമന്ത്രിയുടെ മിടുക്ക് കൊണ്ടല്ല ; പിണറായിക്കെതിരെ എംഎ ബേബി

പത്തനംതിട്ട: മുഖ്യമന്ത്രി പിണറായി വിജയനെതിരെ പരോക്ഷ വിമർശനവുമായി സി പി എം പോളിറ്റ് ബ്യൂറോ അംഗം എം എ ബേബി രംഗത്ത്. പ്രതിസന്ധികളെ നേരിട്ടത് മുഖ്യമന്ത്രിയുടെ മാത്രം മിടുക്കുകൊണ്ടല്ലെന്ന് എംഎ ബേബി പറഞ്ഞു. പ്രളയത്തെയും കോവിഡിനെയും പ്രതിരോധിച്ചത് മുഖ്യമന്ത്രിയുടെ കഴിവാണെന്ന് പാർട്ടി പ്രചാരണം നടത്തുന്നതിനിടയിലാണ് എംഎ ബേബിയുടെ ഈ പ്രസ്താവന.

തിരുവല്ലയില്‍ എല്‍ ഡി എഫ് തിരഞ്ഞെടുപ്പ് കണ്‍വെന്‍ഷനില്‍ സംസാരിക്കവെയാണ് മുഖ്യമന്ത്രിക്കെതിരെ എംഎ ബേബി സംസാരിച്ചത്. സംസ്ഥാനം പ്രതിസന്ധികളെ നേരിട്ടത് മുഖ്യമന്ത്രിയുടെ മാത്രം കഴിവിലല്ലെന്നാണ് എം എ ബേബി പറഞ്ഞത്. ആരോഗ്യപ്രവർത്തകർ, ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍, തദ്ദേശ സ്ഥാപനങ്ങള്‍, സന്നദ്ധ പ്രവര്‍ത്തകര്‍, മാദ്ധ്യമ പ്രവര്‍ത്തകര്‍ എന്നിവരുടെ പ്രവർത്തനമാണ് പ്രതിസന്ധികളിൽ തുണയായതെന്നും അദ്ദേഹം പറഞ്ഞു.

കാര്യങ്ങൾ ജനങ്ങൾക്ക് മുൻപിൽ അവതരിപ്പിക്കുന്നതും ഒരു കഴിവാണെന്നും മുഖ്യമന്ത്രി വ്യക്തമായി അത് കൈകാര്യം ചെയ്‌തെന്നും എംഎ ബേബി പറഞ്ഞു.