തൃശൂരിൽ യുഡിഎഫ് സ്ഥാനാർഥി മുഹമ്മദ് നഹാസ് ബി ജെ പിയില്‍ ചേര്‍ന്നു

തൃശൂര്‍: യുഡിഎഫ് സ്ഥാനാർഥി മുഹമ്മദ് നഹാസ് ബി ജെ പിയില്‍ ചേര്‍ന്നു. കഴിഞ്ഞ തവണ തൃശ്ശൂരിലെ കയ്പമംഗലം നിയോജക മണ്ഡലത്തിൽ നിന്നും യു ഡി എഫ് സ്ഥാനാര്‍ഥിയായി മത്സരിച്ച മുഹമ്മദ് നഹാസാണ് ബിജെപിയിൽ ചേർന്നത്. ബി ജെ പി നേതാവ് എ എന്‍ രാധാകൃഷ്ണന്‍ നഹാസിനെ പാർട്ടിയിലേക്ക് സ്വീകരിച്ചു.
ആര്‍ എസ് പി യുവജനവിഭാഗം സംസ്ഥാന അധ്യക്ഷനായിരുന്നു നഹാസ്.

കൈപ്പമംഗലം സീറ്റ് വേണ്ടെന്നും പകരം സീറ്റ് വേണമെന്നുമായിരുന്നു ആര്‍ എസ് പി നിലപാട്. എന്നാൽ മട്ടന്നൂര്‍ സീറ്റ് ലഭിച്ചതോടെയാണ് ആര്‍ എസ് പി കയ്പമംഗലം സീറ്റ് ഉപേക്ഷിക്കുകയായിരുന്നു. ഇതിൽ പ്രതിഷേധിച്ചാണ് നഹാസ് പാർട്ടി വിട്ടത്.ഇതോടെ കൈപ്പമംഗലത്ത് കോൺഗ്രസ്സ് തന്നെയാകും മത്സരിക്കുക.