നേമത്ത് ബിജെപിയെ നേരിടാൻ തയ്യാറാണെന്ന് ഉമ്മൻചാണ്ടി

തിരുവനന്തപുരം : മണിക്കൂറുകൾ നീണ്ട അനിശ്ചിതത്വത്തിന് ഒടുവിൽ ബിജെപി ശക്തി കേന്ദ്രമായ നേമത്ത് മത്സരിക്കാൻ തയ്യാറാണെന്ന് ഉമ്മൻ‌ചാണ്ടി. ഇന്ന് രാവിലെ പുതുപ്പള്ളിയിൽ മത്സരിക്കാനാണ് താത്പര്യമെന്ന് ഉമ്മൻചാണ്ടി അറിയിച്ചിരുന്നു എന്നാൽ രാഹുൽ ഗാന്ധിയുടെ ഇടപെടലോടെയാണ് തീരുമാനത്തിൽ മാറ്റമുണ്ടായത്. പുതുപ്പള്ളി ഉപേക്ഷിക്കുമോ എന്ന കാര്യം വ്യക്തമല്ല. പുതുപ്പള്ളിയിലും നേമത്തും മത്സരിക്കാനാണ് സാധ്യത.

നേമത്ത് മത്സരിക്കാൻ കോൺഗ്രസ്സിലെ പ്രമുഖർ തയാറായിരുന്നില്ല. ബിജെപി ശക്തി കേന്ദ്രമായ നേമത്ത് കോൺഗ്രസ്സ് മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടിരുന്നു.

അഭിപ്രായം രേഖപ്പെടുത്തു