നേമം ബിജെപിയുടെ കോട്ടയല്ല നല്ലൊരു സ്ഥാനാർഥി നിന്നാൽ കോൺഗ്രസ്സ് ജയിക്കുമെന്ന് കെ മുരളീധരൻ

കോഴിക്കോട്: അനിശ്ചിതത്വത്തിന് ഒടുവിൽ നേമത്ത് മത്സരിക്കുമെന്ന് സൂചിപ്പിച്ച്‌ കോണ്‍ഗ്രസ് നേതാവ് കെ മുരളീധരന്‍. ഉമ്മൻചാണ്ടിയുടെ പേര് ഉയർന്ന് കേട്ട നേമത്ത് അവസാനം മുരളീധരനെ സ്ഥാനാര്ഥിയാക്കാനാണ് കോൺഗ്രസ്സ് തീരുമാനം. രമേശ് ചെന്നിത്തലയും ഉമ്മന്‍ ചാണ്ടിയും കെ സി വേണുഗോപാലും അടക്കമുളള നേതാക്കള്‍ ഫോണില്‍ വിളിച്ച്‌ തന്നോട് സംസാരിച്ചിരുന്നു. എംപി ആയതിനാൽ തനിക്ക് ഇളവ് നൽകണമെന്ന് സംസ്ഥാന നേതൃത്വം കേന്ദ്ര നേതൃത്വത്തോട് ആവിശ്യപെട്ടതായും മുരളീധരൻ വ്യക്തമാക്കി.

സ്ഥാനാർഥി നിർണയത്തിൽ അവസാന വാക്ക് ഹൈക്കമാൻഡിന്റെ ആണെന്നും. യുഡിഎഫ് ന് ജയിക്കാൻ സാധിക്കുന്ന മണ്ഡലമാണ് നേമമെന്നും മുരളീധരൻ പറഞ്ഞു. നേമം എന്തോ അത്ഭുതമാണെന്ന് പ്രചരിപ്പിക്കേണ്ട നല്ലൊരു സ്ഥാനാർഥി ഉണ്ടായാൽ നേമത്ത് കോൺഗ്രസ്സ് ജയിക്കും. നേമം ബിജെപിയുടെ കോട്ടയല്ലെന്നും മുരളീധരൻ വ്യക്തമാക്കി.

അഭിപ്രായം രേഖപ്പെടുത്തു