കരഞ്ഞെങ്കിലെന്താ കൊല്ലം കിട്ടിയില്ലേ ; കൊല്ലത്ത് ബിന്ദു കൃഷ്ണ തന്നെ സ്ഥാനാർഥി

കൊ​ല്ലം: സ്ഥാനാർഥി നിർണയത്തെ ചൊല്ലി തർക്കം നിലനിന്നിരുന്ന കൊല്ലത്ത് ബിന്ദു കൃഷ്‌ണയെ സ്ഥാനാർത്ഥിയാക്കാൻ കോൺഗ്രസ്സ് തീരുമാനം. കൊല്ലത്ത് സ്ഥാനാർത്ഥിയാകുമെന്നും ഔ​ദ്യോ​ഗി​ക അ​റി​യി​പ്പ് ല​ഭി​ച്ചു​വെ​ന്നും ഡി​സി​സി പ്ര​സി​ഡ​ന്‍റ് ബി​ന്ദു കൃ​ഷ്ണ വ്യക്തമാക്കി. നേരത്തെ പിസി വിഷ്ണുനാഥിന്റെ സ്ഥാനാര്ഥിയാകാനായിരുന്നു കോൺഗ്രസ്സ് നേതൃത്വത്തിന്റെ തീരുമാനം. എന്നാൽ കോൺഗ്രസ്സിൽ ബിന്ദു കൃഷ്ണയെ പിന്തുണയ്ക്കുന്ന പ്രവർത്തകർ ബിന്ദു കൃഷ്ണയ്ക്ക് സീറ്റ് നല്കില്ലെങ്കിൽ വോട്ട് ചെയ്യില്ലെന്ന് പറഞ്ഞ് പരസ്യമായി രംഗത്ത് വരികയായിരുന്നു.

പിസി വിഷ്ണുനാഥ് സ്ഥാനാർത്ഥിയാകുമെന്ന സൂചന ലഭിച്ചതിന് പിന്നാലെ കൊല്ലം വാടി കടപ്പുറത്തെ മത്സ്യത്തൊഴിലാളികള്‍ ഡി സി സി ഓഫീസിലെത്തുകയും ബിന്ദു കൃഷ്ണയ്ക്ക് വേണ്ടി മുദ്രാവാക്യം വിളിക്കുകയും ചെയ്തിരുന്നു. ബിന്ദു കൃഷ്ണയ്ക് സീറ്റ് നിഷേധിച്ചതിൽ പ്രതിഷേധിച്ച് നിരവധി കോൺഗ്രസ്സ് നേതാക്കൾ രാജി വയ്ക്കുകയും ചെയ്തിരുന്നു. സംഭവം വഷളായതോടെയാണ് പിസി വിഷ്ണുനാഥിനെ കുണ്ടറയിലേക്ക് മാറ്റി കൊല്ലം ബിന്ദു കൃഷ്ണയ്ക്ക് നൽകിയത്.

അഭിപ്രായം രേഖപ്പെടുത്തു