സുരേഷ് ഗോപി തൃശൂരിലും,കോന്നിയിലും മഞ്ചേശ്വരത്തും കെ സുരേന്ദ്രൻ,തിരുവനന്തപുരത്ത് കൃഷ്ണകുമാർ

ന്യൂഡൽഹി: ബിജെപിയുടെ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു. കേന്ദ്ര നേതൃത്വമാണ് സ്ഥാനാർഥി പ്രഖ്യാപനം നടത്തിയത്. സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ മഞ്ചേശ്വരത്തുനിന്നും കോന്നിയിൽ നിന്നുമാണ് ജനവിധി തേടുന്നത്. നേമം മണ്ഡലത്തിൽ കുമ്മനം രാജശേഖരനാണ് സ്ഥാനാർത്ഥി. മെട്രോമാൻ ഇ ശ്രീധരൻ പാലക്കാടും, സംസ്ഥാന ജനറൽ സെക്രട്ടറി സി കൃഷ്ണകുമാർ മലമ്പുഴയിലും മത്സരിക്കും.

സുരേഷ് ഗോപി തൃശൂരിലും, അൽഫോൺസ് കണ്ണന്താനം കാഞ്ഞിരപ്പള്ളിയിലും ഡോ. അബ്ദുൾ സലാം തിരൂരിലും ജേക്കബ് തോമസ് ഇരിങ്ങാലക്കുടയിലും നടൻ കൃഷ്ണകുമാർ തിരുവനന്തപുരം സെൻട്രലിലും പികെ കൃഷ്ണദാസ് കാട്ടാക്കടയിലും മത്സരിക്കും.