കഴക്കൂട്ടത് മത്സരിച്ചേക്കും ; സൂചന നൽകി ശോഭ സുരേന്ദ്രൻ

തൃശൂര്‍: ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രനെതിരെ കഴക്കൂട്ടത്ത് മത്സരിക്കാന്‍ തയ്യാറാണെന്ന്‌ ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് ശോഭാ സുരേന്ദ്രന്‍. ശബരിമല വിശ്വാസങ്ങൾക്കെതിരെ പ്രവർത്തിച്ച, വിശ്വാസി സമൂഹത്തെ വേദനിപ്പിച്ച ആളാണ് കടകംപള്ളിയെന്നും ശോഭ സുരേന്ദ്രൻ പറഞ്ഞു.

മത്സരിക്കുന്നില്ല എന്നായിരുന്നു ആദ്യ തീരുമാനം എന്നാൽ വിശ്വാസികൾക്കെതിരെ പ്രവർത്തിച്ച കടകംപള്ളിക്കെതിരെ മത്സരിക്കാനാണ് തീരുമാനം. തീരുമാനം നേതൃത്വത്തെ അറിയിച്ചതായും ശോഭ സുരേന്ദ്രൻ. വിശ്വാസികൾക്ക് വേണ്ടിയാണ് ദേവസ്വം മന്ത്രിക്കെതിരെ മത്സരിക്കാൻ തീരുമാനിച്ചതെന്നും ശോഭ സുരേന്ദ്രൻ വ്യക്തമാക്കി.