ത്രിപുരയിലെ കമ്മ്യൂണിസ്റ്റ് മന്ത്രിയസഭയെ തൂത്തെറിഞ്ഞ ത്രിപുര മുഖ്യമന്ത്രി ബിപ്ലവ് കുമാർ ദേവ് ഇന്ന് തിരുവനന്തപുരത്ത് എത്തും

തിരുവനന്തപുരം: ത്രിപുരയിലെ കമ്മ്യൂണിസ്റ്റ് മന്ത്രിയസഭയെ തൂത്തെറിഞ്ഞ ത്രിപുര മുഖ്യമന്ത്രി ബിപ്ലവ് കുമാർ ദേവ് ഇന്ന് തിരുവനന്തപുരത്ത് എത്തും. തെരെഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായാണ് അദ്ദേഹം തിരുവനന്തപുരത്ത് എത്തുന്നത്. കാട്ടാക്കട, വട്ടിയൂര്‍ക്കാവ്, തിരുവനന്തപുരം മണ്ഡലം കണ്‍വെന്‍ഷനുകള്‍ ഉദ്ഘാടനം ചെയ്യുന്നതിന് പുറമെ കോവളം, അരുവിക്കര മണ്ഡലം തെരഞ്ഞെടുപ്പ് കമ്മറ്റി ഓഫീസുകളും അദ്ദേഹം ഉദ്ഘാടനം ചെയ്യും.

രാവിലെ 10.45 നാണ് അദ്ദേഹം തിരുവനന്തപുരത്ത് എത്തുക. 11.20 ന് മാദ്ധ്യമങ്ങളെ കാണും. 3 മണിക്ക് കോവളം തെരഞ്ഞെടുപ്പ് കമ്മറ്റി ഓഫീസ് ഉദ്ഘാടനം ചെയ്യും. വൈകിട്ട് 4 മണിക്ക് കാട്ടാക്കടയിലെ ബിജെപി സ്ഥാനാര്‍ത്ഥി പി.കെ.കൃഷ്ണദാസിന്റെ തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്യും. തുടർന്ന് 5.30 ന് അരുവിക്കര മണ്ഡലത്തിലെ തെരഞ്ഞെടുപ്പ് കമ്മറ്റി ഓഫീസ് ഉദ്ഘാടനം ചെയ്യും.

6.30 ന് വട്ടിയൂര്‍ക്കാവ് മണ്ഡലത്തിലെ സ്ഥാനാര്‍ത്ഥി വി.വി. രാജേഷിന്റെയും 7.20 ന് ഗാന്ധിപാര്‍ക്കില്‍ തിരുവനന്തപുരം മണ്ഡലത്തിലെ സ്ഥാനാര്‍ത്ഥി കൃഷ്ണകുമാറിന്റെയും തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്യും.

അഭിപ്രായം രേഖപ്പെടുത്തു