ശബരിമല അന്തിമ വിധി വിശ്വാസത്തിന് എതിരാണെങ്കിൽ വിശ്വാസി സമൂഹവുമായി ചർച്ച ചെയ്ത് തീരുമാനമെടുക്കും ; മുഖ്യമന്ത്രി

തിരുവനന്തപുരം : ശബരിമല വിഷയം തെരെഞ്ഞെടുപ്പിൽ ഉയർന്ന് വരുന്നതിൽ ആശങ്കയില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. വിശ്വാസത്തിന് എതിരായിട്ടാണ് കോടതിയുടെ അന്തിമ വിധി വരുന്നതെങ്കിൽ വിശ്വാസി സമൂഹത്തോട് കൂടിയാലോചിച്ച് മാത്രമേ തീരുമാനമെടുക്കൂ എന്നാണ് ഇടത്പക്ഷ സർക്കാരിന്റെ നിലപാട് എന്നും പിണറായി വിജയൻ പറഞ്ഞു.മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

ശബരിമല വിഷയം കോൺഗ്രസ്സും ബിജെപിയും ഉപയോഗിക്കുകയാണ് ശബരിമല നിലപാട് നേരത്തെ സർക്കാർ വ്യക്തമാക്കിയതാണെന്നും മുഖ്യമന്ത്രി പറഞ്ഞു. കോടതിയുടെ അന്തിമ വിധിക്ക് ശേഷം വിശ്വാസത്തിന് എതിരാണെങ്കിൽ വിശ്വാസിസമൂഹവുമായി ചർച്ച നടത്തി വിശ്വാസികൾക്ക് അനുകൂലമായ നടപടിയാകും സ്വീകരിക്കുകയെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

അഭിപ്രായം രേഖപ്പെടുത്തു