വികസനം എവിടെയെന്ന ചോദ്യത്തിന് പിന്നിൽ നിരാശയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ

മലപ്പുറം : പ്രതിപക്ഷത്തിന്റെ വികസനം എവിടെയെന്ന ചോദ്യം നിരാശയിൽ നിന്നാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സംസ്ഥാനത്തെ ജനങ്ങൾ എൽഡിഎഫ് ന് ഒപ്പമാണെന്നും ഇടത് മുന്നണിയിൽ അവർക്ക് പ്രതീക്ഷ ഉണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. വികസനം മുന്നോട്ട് പോകാനാണ് ജനങ്ങളുടെ ആഗ്രഹമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

കേരളത്തിൽ വികസനം നടക്കില്ല എന്ന ധാരണ എൽഡിഎഫ് സർക്കാരിന് മാറ്റാൻ സാധിച്ചു
ജനങ്ങൾക്ക് അത് ബോധ്യമായതായും മുഖ്യമന്ത്രി പറഞ്ഞു. അനാവശ്യ വിവാദങ്ങളുണ്ടാക്കാനാണ് പ്രതിപക്ഷം ശ്രമിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.