ക്ഷേത്രങ്ങളുടെ ഭരണം വിശ്വാസികളുടെ കയ്യിൽ എത്തിക്കുമെന്ന് എം പി സുരേഷ്‌ഗോപി

തൃശൂര്‍: ക്ഷേത്രങ്ങളുടെ ഭരണം വിശ്വാസികളുടെ കയ്യിൽ എത്തിക്കുമെന്ന് എം പി സുരേഷ്‌ഗോപി. ക്ഷേത്രങ്ങൾ ഭരിക്കേണ്ടത് രാഷ്ട്രീയ പാർട്ടികൾ അല്ലെന്നും വിശ്വാസികളുടെ കയ്യിലാണ് ക്ഷേത്രങ്ങൾ ഉണ്ടാകേണ്ടതെന്നും സുരേഷ് ഗോപി മാധ്യമങ്ങളോട് പറഞ്ഞു. നാമനിർദേശ പത്രിക സമർപ്പിച്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ശബരിമലയ്ക്ക് വേണ്ടി പ്രത്യേക നിയമം പാസാക്കും ഇതിനായുള്ള പ്രവർത്തനങ്ങൾ കേന്ദ്രംതുടങ്ങി കഴിഞ്ഞെന്നും സുരേഷ്‌ഗോപി പറഞ്ഞു.തെരെഞ്ഞെടുപ്പിൽ ശബരിമല ചർച്ച വിഷയം തന്നെയാണെന്നും സീതാറാം യച്ചൂരിയുടെ പ്രസ്താവന പുഛിച്ച് തള്ളുകയാണെന്നും സുരേഷ് ഗോപി പറഞ്ഞു.

അഭിപ്രായം രേഖപ്പെടുത്തു