ഏറ്റുമാനൂർ മണ്ഡലത്തിൽ എൻഡിഎ യ്ക്ക് രണ്ട് സ്ഥാനാർത്ഥികൾ

കോട്ടയം: എൻഡിഎ ഘടക കക്ഷിയായ ബിഡിജെഎസിന് സീറ്റ് അനുവദിച്ച ഏറ്റുമാനൂരില്‍ ബിജെപിയും ബിഡിജെഎസും പ്രത്യേകം സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിക്കുകയും, ഇരു പാര്‍ട്ടികളുടെയും സ്ഥാനാര്‍ത്ഥികള്‍ നാമനിര്‍ദ്ദേശ പത്രിക സമർപ്പിക്കുകയും ചെയ്തു. ബിജെപിയുടെ ഹരികുമാറും ബിഡിജെഎസിന്റെ ശ്രീനിവാസനുമാണ് നാമനിർദേശ പത്രിക സമർപ്പിച്ചത്.

ബിഡിജെഎസ് പ്രഖ്യാപിച്ച സ്ഥാനാര്‍ത്ഥി ദുർബലനാണെന്ന് ബിജെപി ആരോപണം ഉയർത്തിയിരുന്നു. സിപിഎം നെ സഹായിക്കാണാനാണ് ബിഡിജെഎസ് ദുർബല സ്ഥാനാർത്ഥിയെ നിർത്തിയതെന്നാണ് ബിജെപിയുടെ ആരോപണം. ബിജെപിയുടെ എതിർപ്പിനെ തുടർന്ന് മറ്റൊരു സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ചെങ്കിലും അതും ബിജെപിക്ക് സ്വീകാര്യമായില്ല തുടർന്നാണ് ബിജെപി സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ചത്.