വിനോദിനി ബാലകൃഷ്ണന് വീണ്ടും കസ്റ്റംസ് നോട്ടീസ് ; നോട്ടീസ് കൈപറ്റിയില്ലെങ്കിൽ നടപടി

തിരുവനന്തപുരം: സിപിഎം മുന്‍ സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ ഭാര്യ വിനോദിനി ബാലകൃഷ്ണന് കസ്റ്റംസ് നോട്ടീസ് അയച്ചു. ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് ആവിശ്യപെട്ടാണ് നോട്ടീസ് നൽകിയത്. ഐഫോൺ വിവാദവുമായി ബന്ധപ്പെട്ട കാര്യങ്ങൾ ചോദിച്ചറിയാനാണ് കസ്റ്റംസ് നോട്ടീസ് നൽകിയിരിക്കുന്നത്.

നേരത്തെ രണ്ടു തവണ കസ്റ്റംസ് നോട്ടീസ് നൽകിയിരുന്നു എന്നാൽ ആദ്യത്തെ തവണ ചോദ്യം ചെയ്യലിന് ഹാജരായില്ല രണ്ടാം തവണ വീട്ടിൽ ആളില്ല എന്ന് പറഞ്ഞ് നോട്ടിസ് കൈപറ്റിയില്ല. ബിനീഷ് കോടിയേരിയുടെ വീട്ടിലേക്കാണ് നേരത്തെ നോട്ടീസ് അയച്ചത്. ഇത്തവണയും നോട്ടീസ് കൈപറ്റാതെ ഇരുന്നാൽ നടപടി സ്വീകരിക്കാണാനാണ് കസ്റ്റംസ് തീരുമാനം.

ലൈഫ് മിഷന്‍ ഇടപാടില്‍ കോഴ വാങ്ങിയ യൂണിടാക് ഉടമ സന്തോഷ് ഈപ്പന്‍ സ്വര്‍ണക്കടത്ത് കേസിലെ പ്രതി സ്വപ്‌ന സുരേഷിന്റെ നിര്‍ദേശപ്രകാരം ആറ് ഐ ഫോണുകള്‍ വാങ്ങുകയും ചിലയാളുകൾക്ക് നൽകുകയും ചെയ്തിരുന്നു അതിൽ ഒരു ഫോണാണ് വിനോദിനി ബാലകൃഷ്ണൻ ഉപയോഗിച്ചിരുന്നത്.

അഭിപ്രായം രേഖപ്പെടുത്തു